കടമെടുപ്പ് പരിധി: കേന്ദ്ര -സംസ്ഥാന ചർച്ച തുടങ്ങി

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചയ്ക്ക് തുടക്കമായി. ധനമന്ത്രി കെ എൻ ബാലഗോപാൽ ധനമന്ത്രാലയത്തിൽ എത്തി. എജി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ ധനമന്ത്രിക്കൊപ്പമുണ്ട്.

ALSO READ: ഇത് ന്യൂ ട്രെന്‍ഡ്; വൈറലായി റൊണാള്‍ഡോയുടെ ഗോളാഘോഷം

കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരശ്രമം കണ്ടെത്താന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. സാമൂഹ്യ പെന്‍ഷന്‍ അടക്കം നല്‍കേണ്ടതിനാല്‍ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിര്‍ദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചര്‍ച്ചയ്ക്ക് വഴങ്ങുകയായിരുന്നു.

ALSO READ: മിഷൻ ബേലൂർ മഖ്ന: ദൗത്യത്തിന് കർണാടക വനം വകുപ്പും

അതേ സമയം ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചാണ് പ്രവർത്തിക്കേണ്ടത്.ഭരണഘടന തന്നെ അത് നിർദേശിക്കുന്നുണ്ട്.ചർച്ചയിൽ കേന്ദ്ര ധനമന്ത്രിയുടെ അഭാവം പ്രശ്നമുള്ളത് അല്ലെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുമായാണ് ചർച്ചയെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here