ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ​ഗോൾ

fifa world vcup bosnia match

പ്രതീക്ഷകളെല്ലാം തകിടം മറിച്ച കളിയാണ് ഇന്ന് നടന്ന മത്സരങ്ങളിലൊന്നായ ഖത്തറും ബോസ്നിയ ഹെർസെഗോവിന യും തമ്മിലുള്ള മത്സരം . ​ആദ്യഘട്ടം മുതൽ തന്നെ ​ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിച്ച ബോസ്നിയ ഹെർസെഗോവിന മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പരുക്കൻ കളികളിയായിരിക്കാം എന്ന് വിധിയെഴുതിയ ഫുട്ബോൾ ആരാധകരുടെ മുന്നിലേക്ക് ബോസ്നിയ ഹെർസൊവാനിയും ഖത്തറും കാഴ്ചവെച്ചത്.

ഖത്തറിന് ആദ്യമൊന്നും ​ഗ്രൗണ്ടിൽ നിലനൽകാത്ത ബോസ്നിയ ഹെർസെ​ഗോവിനിയ നാൽപ്പത്തിരണ്ടാം മിനുട്ടിൽ ആദ്യ ​ഗോൾ നേടി. കെരിം അലാജ്‌ബെഗോവിച്ച് കാലിൽ നിന്നാണ് ആദ്യ ​ഗോൾ പിറന്നത്. മുപ്പത്തിനാലാം മിനുട്ടിൽ ഖത്തർ താരം മഹമൂദ് ഇബ്രാഹിം അബുനാദയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറിയ ​ഗോളായിരുന്നു ബോസ്നിയയ്ക്ക് രാണ്ടാമത് തുണയായത്.

Also read: കാനറിപ്പട പോരിനിറങ്ങുന്നു: ഒന്നാമനാകാൻ

എർമിൻ മഹ്മിച് എൻപതാം മിനുട്ടിൽ നേടിയ തകർപ്പൻ ​ഗോളാണ് ബോസ്നിയ ഹെർസെ​ഗോവിനയുയുടെ വിജയം ഉറപ്പിച്ചത്. എന്നാൽ ബോസ്നിയ ഹെർസെഗോവിനയക്കെതിരെ ഒരു ​ഗോൾ മാത്രം നേടാനെ ഖത്തറിന് സാധിച്ചുള്ളു. മികച്ച പ്രകടനം മത്സരത്തിലുടനീളം കാഴ്ചവെക്കാൻ ബോസ്നിയ ഹെർസെഹോവിനയ്ക്ക് സാധിച്ചു. എന്നാൽ ഖത്തർ ഫോമിലേക്ക് ഉയർന്നോ എന്നതും സംശയമുണ്ടാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News