
ഫിഫ ക്ലബ് ലോക കപ്പിൽ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ്-ജെര്‍മെയ്നിന് ലാറ്റിമേരിക്കൻ ഷോക്ക്. ബ്രസീലിയൻ ക്ലബ് ബൊട്ടാഫോഗോ ഏകപക്ഷീയമായ ഒരു ഗോളിനാണ് പി എസ് ജിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാനത്തില്‍ ഇഗോര്‍ ജീസസ് ആണ് ബൊട്ടാഫോഗോക്ക് വേണ്ടി ഗോള്‍ നേടിയത്. ശക്തമായ രണ്ടാം പകുതിയില്‍ പി എസ് ജിക്ക് ഗോളടിക്കാനായില്ല. ഇതോടെ ബൊട്ടാഫോഗോ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി.
മെയ് മൂന്നിന് ശേഷം പി എസ് ജിയുടെ ആദ്യ തോൽവി കൂടിയാണിത്. അരലക്ഷത്തിലേറെ വരുന്ന കാണികള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ക്ഷീണിതരായിരുന്നു. ഫ്രഞ്ച് കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയത് ഫ്രഞ്ച് പടക്ക് പക്ഷേ ലാറ്റിനമേരിക്കൻ കരുത്തിന് മുന്നിൽ ശോഭിക്കാനായില്ല. 36-ാം മിനുട്ടിലാണ് ജീസസ് അതിശയിപ്പിക്കുന്ന ഗോൾ നേടിയത്.
Read Also: ക്ലബ് ലോകകപ്പിൽ മെസ്സി പടയ്ക്ക് വിജയം; തോല്പിച്ചത് മുൻ യൂറോ ചാമ്പ്യന്മാരെ
ഇതിന് മുമ്പ് മാർച്ചിലാണ് ഗോൾ നേടാതെ പി എസ് ജി പരാജയപ്പെട്ടത്. ക്ലബ് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പി എസ് ജി പരാജയപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here