ബോക്സ് ഓഫീസിൽ കളക്ഷനിൽ മുന്നിലെത്തി 2018

കേരളത്തിന്റെ പ്രളയകാലം പുനരാവിഷ്കരിച്ചുകൊണ്ട് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 മലയാള സിനിമയിൽ ചരിത്ര നേട്ടം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ സാക്ഷിയായ പെരുമഴയും വെള്ളപ്പൊക്കവും അതിൽ മൽസ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലുകളുമൊക്കെയാണ് ചിത്രം ഉൾക്കൊണ്ടിരിക്കുന്നത്.

അണിയറയിൽ പകരംവെക്കാനാവാത്ത അഭിനയമികവ് കൊണ്ട് വേറിട്ട് നിൽക്കുകയായിരുന്നു ടോവിനോ തോമസ് ,കുഞ്ചാക്കോ ബോബൻ,ആസിഫ്അലി ,ലാൽ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും 169.79 കോടി നേട്ടമാണ് ചിത്രം വാരി കൂട്ടിയത്. 144.45 കോടി നേട്ടവുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നത് 2016ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ പുലിമുരുകൻ ആണ്.

2019 ൽ പുറത്തു ഇറങ്ങിയ ലൂസിഫർ ആണ് ബോക്സ് ഓഫീസിൽ 128.52 കോടിയുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ബോക്സ് ഓഫീസിൽ കളക്ഷനിൽ നിന്ന് ഉള്ള വരുമാനം ഉൾപ്പടെ 200 കോടിയിൽ അധികം നേടിയ ഒരേയൊരു മലയാള സിനിമ കൂടിയാണ്.

അതേസമയം, നാലാം സ്ഥാനത്ത് അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഭീഷ്മപർവം എന്ന ആക്ഷൻ ഡ്രാമ ചിത്രമാണ്. ബിലാൽ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരിലേക്കു എത്തിയ ഈ സിനിമ ഇതോടു കൂടി 87.65 കോടിയാണ് നേടിയത്.

അഞ്ചാം സ്ഥാനത്തു നിൽക്കുന്നത് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ ആണ് .NFT ശേഖരണമുള്ള ആദ്യ ഇന്ത്യൻ സിനിമ കൂടിയായ കുറുപ്പ് 81.20 കോടി രൂപയുടെ കളക്ഷൻ ആണ് ഇതുവരെ നേടിയിട്ടുള്ളത്.

Also Read: എനിക്ക് കിട്ടിയ അവാർഡുകൾ എന്റെ ബാത്ത്റൂം വാതിലിന്റെ പിടിയാണിപ്പോൾ; നസിറുദ്ദീൻ ഷാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here