
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശ്ശൂര്‍ വഴുക്കുംപാറ കിഴക്കേക്കര വീട്ടില്‍ ഇജോ (20) ആണ് പിടിയിലായത്. വില്‍പ്പനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്.
ഫോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. ഒല്ലൂര്‍ പൊലീസാണ് കാച്ചേരി ജിടി നഗറില്‍ നിന്ന് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഒല്ലൂര്‍ എസ്‌ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here