പാമ്പ് പാഞ്ഞടുത്തു, പിടിച്ച് ചവച്ചുകൊന്ന് 3 വയസുകാരൻ

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെ ചവച്ചരച്ച് കൊന്ന് മൂന്ന് വയസുകാരന്‍.  അക്ഷയ് എന്ന കുഞ്ഞാണ് പാമ്പിനെ ചവച്ചുകൊന്നത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.

കുറ്റിക്കാട്ടിൽ നിന്ന് അടുത്തേക്കെത്തിയ പാമ്പിനെ പിടിച്ച് ചവച്ചതിനു ശേഷം കുട്ടി കരയുകയായിരുന്നു. കാഴ്ച കണ്ട് ഞെട്ടിയ മുത്തശ്ശി കുട്ടിയുടെ വായിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു.തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News