പാമ്പിനെപ്പിടിച്ച് അഭ്യാസം: നാവില്‍ കടിയേറ്റ് യുവാവ് മരിച്ചു

പാമ്പിനെ കയ്യില്‍പ്പിടിച്ച് അഭ്യാസം കാണിച്ച യുവാവിന് നാക്കില്‍ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശി രോഹിത് ജയ്‌സ്വാളാള്‍ (22) ആണ് മരിച്ചത്. താന്‍ ശിവന്‍റെ രൂപമായ മഹാകാല്‍ ആണെന്ന് അവകാശപ്പെട്ടാണ് പാമ്പിനെ പിടിച്ച് അഭ്യാസം നടത്തിയത്.

ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള . ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ALSO READ: പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്പില്‍ വോട്ടിനായി കുമ്പിട്ട് നരേന്ദ്ര മോദി

പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‌സ്വാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

ALSO READ: യുപിയില്‍ അറ്റന്‍ഡര്‍ അമിത ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കി; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News