ഓട്ടോയിൽ പോകവേ തല പുറത്തേക്കിട്ടു; ഏഴ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. ഇലക്ട്രിക്ക് പോസ്റ്റിൽ തലയിടിച്ചാണ് വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവ് മരിച്ചത്. ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകനാണ് വൈഷ്ണവ്. അമ്മയോടൊപ്പം ഓട്ടോയിൽ പോകവേ മൂന്നാനക്കുന്നിലാണ് സംഭവം.

Also Read: സിംഹാസനം സ്വമേധയാ ഉപേക്ഷിച്ച് മാര്‍ഗ്രേത രാജ്ഞി; പുതിയ ഡെൻമാർക്ക്‌ രാജാവ്‌ ഫ്രെഡറിക്‌ പത്താമൻ

ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ തല പുറത്തിട്ടു വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു.

Also Read: ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ 1; സംസ്ഥാനം ചെലവഴിച്ചത് 5,580 കോടി; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

വൈഷ്ണവ് വേറ്റിനാട് എം ജി എം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News