സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബിഎംടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഹുളിമാവ് ഗര്‍വെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. മദ്ദുര്‍ സ്വദേശി നയീമിന്റെ മകന്‍ അയന്‍ പാഷയാണ് മരിച്ചത്. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു.

Also Read : 96-ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു

അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. സിഗ്‌നലിലെത്തിയപ്പോള്‍ സ്‌കൂട്ടര്‍ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്‍സീറ്റിലിരുന്ന അയന്‍ റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പിന്നാലെയെത്തിയ ബസ്സിനടിയില്‍പ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News