
കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് തോട്ടിൽ വീണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടു കൂടിയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് കളിച്ചിരുന്ന കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് ജെയ്സൻ്റെ മാതാവ് പ്രദേശത്ത് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരുടെ അലർച്ച കേട്ട് ഓടിയെത്തിയ സമീപ വാസികൾ തോട്ടിൽ തെരച്ചിൽ നടത്തിയാണ് ജോഷ്വായെ കണ്ടെത്തിയത്. ഉടൻ തന്നെ പച്ച സ്വകാര്യ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ജെയ്സൻ്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോഷ്വായുടെ മാതാവ് ആഷ വിദേശത്തും ജെയ്സൺ തിരുവല്ല കെ.എം ചെറിയാൻ ഹോസ്പിറ്റൽ മെയിൽ നേഴ്സായി ജോലിയിലായിരുന്നു. സംഭവ സ്ഥലത്തുവെച്ച് 8 വർഷത്തിന് മുൻപ് ജെയ്സൻ്റെ സഹോദരിയുടെ രണ്ടര വയസുള്ള മകനും വെള്ളത്തിൽ വീണ് മരിച്ചിട്ടുണ്ട്.
എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ച് ജോഷ്വായുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പച്ച സെൻ്റ് സേവ്യേഴ്സ് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ജോസ് വിൻ ഏക സഹോദരനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here