തിരുവനന്തപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. താഴേകാഞ്ഞിരവിളാകം അന്‍സാര്‍ മന്‍സിലില്‍ സബിത രാജേഷ് ദമ്പതികളുടെ മകന്‍ ആദിത്യന്‍ (9) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് കുട്ടി കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ബലൂണ്‍ പുറത്തെടുത്തെങ്കിലും രണ്ടു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കുട്ടി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പ്ലാവിള യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News