സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മുങ്ങി മരിച്ചത്.

ശനിയാഴ്ച വൈകീട്ട് പമ്പാനദിയിൽ തകഴി കുന്നുമ്മ പുലിമുഖത്തിന് സമീപമാണ് അപകടമുണ്ടായത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതായിരുന്നു. ഇതിനിടെ സുഹൃത്തുക്കളുമായി പമ്പയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News