മലപ്പുറത്ത് 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്ത് ജീവനൊടുക്കി

മലപ്പുറത്ത് പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീര്‍ ബാബു തൂങ്ങി മരിച്ചത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ ഷൈമ സിനിവര്‍ ബന്ധുവീട്ടില്‍ തുങ്ങിമരിച്ചത്.

ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷമായിരുന്നു യുവാവിന്റെ ആദ്യ ആത്മഹത്യശ്രമം. ഇരുവരും അയല്‍വാസികളാണ്. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

Also Read : പത്തനംതിട്ടയില്‍ 19കാരി തൂങ്ങിമരിച്ച സംഭവം; അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍

മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ കാണാതായി. പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഷൈമയുടെ സമ്മതിമില്ലാതെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമായത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News