ആലുവയില്‍ 13 വയസുകാരനെ കാണാതായി

kochi child missing

ആലുവയില്‍ 13 വയസുകാരനെ കാണാതായി. തായിക്കാട്ടുകര കോടഞ്ചേരി വീട്ടില്‍ സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. ആലുവ എസ്.എന്‍.ഡി.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാതായത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Also Read :‘ആശമാരെ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ട് വരണം എന്നും ഓണറേറിയം അല്ല ശമ്പളമാണ് വേണ്ടത് എന്നും ഇവർ കേന്ദ്രത്തോട് ആവശ്യപ്പെടാത്തത് എന്തുകൊണ്ട് ?’; സമരത്തിന് പിന്നിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കുറിപ്പ് വൈറൽ

പൊലീസ് ഫോണ്‍ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയതാണ് കുട്ടി. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

Also Read : ഷിബിലയെ കൊലപ്പെടുത്തിയത് കൂടെ വരാത്തതിലുള്ള വൈരാഗ്യം കാരണം; യാസിറിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News