കാമുകിയെ കാണാന്‍ പീറ്റ്സയുമായെത്തി; അച്ഛനെ കണ്ട് ഒളിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

കാമുകിയെ കാണാന്‍ അര്‍ധരാത്രി പീറ്റ്സയുമായെത്തിയ യുവാവിനു ദാരുണാന്ത്യം. ഇരുപതുകാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹൈദരാബാദിലെ ബോറബന്ദയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

also read: തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും; മുഖ്യമന്ത്രി

അര്‍ധരാത്രി കഴിഞ്ഞ് ഷുഹൈബ് തന്റെ കാമുകിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍ കയറി. ഇരുവരും സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ ടെറസിലേക്ക് കയറിവന്നു. അച്ഛൻ കാണാതെ പെട്ടെന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

also read: 110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സൗദി വനിത; പിന്തുണയുമായി മക്കളും

അതേസമയം വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയാറായില്ല. യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ സ്ഥലത്തെത്തിയായ വീട്ടുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അഞ്ചരയോടെ യുവാവ് മരിച്ചു . പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ഷുഹൈബിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here