കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ 17 വയസുകാരനെ കാണാതായി

കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ 17 വയസുകാരനെ കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യൻ – ദീപ ദമ്പതികളുടെ മകൻ ആൽബിൻ സെബാസ്റ്റ്യനാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ബന്ധുക്കളായ കുട്ടികൾക്കൊപ്പം വെള്ളക്കെട്ടിൽ നീന്തുമ്പോൾ ആൽബിൻ മുങ്ങിത്താഴുകയായിരുന്നു. അപകട സമയത്ത് അമ്മ ദീപയും ബന്ധുക്കളും വെള്ളക്കെട്ടിനടുത്തുണ്ടായിരുന്നു.

also read; കാസർഗോഡ് 16 വയസുകാരനെ കുളത്തിൽ കാണാതായി

ഇവരുടെ നിലവിളി കേട്ട് എത്തിയ ഓടിക്കൂടിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഉപ്പിലിക്കൈ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ബാലസംഘം തെങ്കൻ ബങ്കളം യൂണിറ്റ് സെക്രട്ടറിയാണ്. അഗ്നിരയ ഫയർഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ വെളിച്ചക്കുറവിനെ തുടർന്ന് നിർത്തി വെച്ചു. രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

also read; നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരില്ല : മന്ത്രി എ.കെ.ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News