ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി

ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി. തുമ്പോളി സ്വദേശി അഭിലാഷിന്റെ മകൻ അലനെയാണ് കാണാതായത്. അലനും സുഹൃത്തുക്കളും കടലിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെട്ടപ്പോൾ തന്നെ ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരിച്ചിൽ നടത്തുകയായിരുന്നു. അലനായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Also Read: മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here