ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി

ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് എളമക്കര സ്വദേശിയായ കുട്ടിയെയാണ് കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ പ്രദേശവാസി വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയ്ക്കാണ് കുട്ടിയെ കാണാതായത്.

പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. 60 രൂപ മാത്രമായിരുന്നു കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്.

ALSO READ: ആദായ നികുതിദായകരുടെ ശ്രദ്ധയ്ക്ക്; റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടി, പുതിയ തീയതി ഇതാ

ENGLISH SUMMARY: A 13-year-old boy who went missing from Edappally has been found. Elamakkara native was found in Thodupuzha. A local resident who recognized the boy by looking at his picture reported the information. The boy was found near the Thodupuzha bus stand.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News