കാമുകിയെ വെടിവെച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു

ബിരുദ വിദ്യാര്‍ഥിയായ കാമുകിയെ വെടിവെച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു. രണ്ട് വിദ്യാര്‍ഥികളും 21 വയസ് പ്രായമുള്ളവരാണെന്നും പരസ്പരം അടുത്തറിയാവുന്നരാണെന്നും കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രേയ്റ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ വച്ചായിരുന്നു സംഭവം.

മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി അനൂജ് സിങാണ് വനിതാ സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് സര്‍വകലാശാലയിലെ ഡൈനിങ് ഹാളിന് സമീപം അവര്‍ കണ്ടുമുട്ടി. അവിടെവച്ച് അവര്‍ സംസാരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂജ് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച ശേഷം സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയിലേക്ക് ഓടിക്കയറുകയും അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like