ഒരുലക്ഷത്തിന് മുകളിൽ ശമ്പളം; ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അവസരം,250 ഒഴിവുകൾ

job alert

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ) ജോലി നേടാൻ അവസരം. ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ bharathpetroleum.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 250 ഒഴിവുകളുണ്ട്. മേയ് 17 അപേക്ഷിക്കാൻ അവസരമുണ്ട്.ജൂനിയർ എക്സിക്യൂട്ടീവ്- 210 ഒഴിവുകൾ, സെക്രട്ടറി ബിപിസിഎൽ – എട്ട് ഒഴിവുകൾ, അസോസിയേറ്റ് എക്സിക്യൂട്ടീവ് – 32 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത മുതലായവയുടെ അടിസ്ഥാനത്തിലുള്ള അപേക്ഷ സ്‌ക്രീനിംഗ്, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ചർച്ച, ഗ്രൂപ്പ് ടാസ്‌ക്, വ്യക്തിഗത അഭിമുഖം തുടങ്ങിയ വിവിധ ഷോർട്ട്ലിസ്റ്റിംഗ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷ ഫീസ് യുആർ, ഒബിസി, എൻസിഎൽ, ഇഡബ്ല്യുഎസ് അപേക്ഷകർ റീഫണ്ട് ചെയ്യാനാവാത്ത തുകയായ 1180 രൂപയും പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ അടയ്ക്കണം.

also read: യൂണിയൻ ബാങ്കിൽ അപ്രന്റീസാകാം; കേരളത്തിലുൾപ്പെടെ 1865 ഒഴിവുകൾ

ജൂനിയർ എക്സിക്യൂട്ടീവ്/ സെക്രട്ടറി എന്നീ തസ്തികകളിൽ 30,000 – 1, 20,000 എന്നതാണ് ശമ്പള സ്‌കെയിൽ. മറ്റ് അലവൻസുകളും ചേർത്ത് തുടക്കത്തിൽ ഒരു ലക്ഷം രൂപയെങ്കിലും മാസശമ്പളമായി ലഭിക്കും. അസോസിയേറ്റ് എക്സിക്യൂട്ടീവിന്റെ ശമ്പള സ്‌കെയിൽ 40,000- 1,40,000 രൂപ എന്നതാണ്. 1,40,000 രൂപ മുതലാണ് മാസശമ്പളമായി ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News