റിസ്വാന്റെ ഇംഗ്ലീഷിനെ പരിഹസിച്ച് ബ്രാഡ് ഹോഗ്; എയറിലായി മുന്‍ ഓസീസ് താരം

mohammad-rizwan-brad-hogg

എയറിലായി ഓസ്ട്രേലിയയുടെ മുന്‍ ലോകകപ്പ് ജേതാവ് ബ്രാഡ് ഹോഗ്. പാകിസ്ഥാന്‍ ഏകദിന ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാൻ്റെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിച്ചതാണ് കാരണം. ഹ്രസ്വ വീഡിയോയിലൂടെയായിരുന്നു പരിഹാസം. റിസ്വാന്‍ ആയി അഭിനയിക്കുന്ന ഒരാള്‍ക്കൊപ്പമുള്ള ഹോഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

റിസ്വാന്‍ ആയി അഭിനയിക്കുന്ന വ്യക്തി തപ്പിത്തടഞ്ഞാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. കടുത്ത വിമര്‍ശനത്തിന് ഇത് വിധേയമായി. ട്വിറ്ററിൽ വലിയ വിമർശനമാണ് ഉയരുന്നത്. പ്രശസ്തനായ ക്രിക്കറ്റ് പണ്ഡിറ്റും വ്ളോഗറുമാണ് ഇപ്പോൾ 54കാരനായ ഹോഗ്.

Read Also: ഐ പി എല്‍ ഉദ്ഘാടന മത്സരം കാണാന്‍ എന്ത് ചെലവ് വരും; എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം, അറിയാം വിവരങ്ങള്‍


പോസ്റ്റുകൾ താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here