
മാലിന്യ മല നീക്കം ചെയ്ത ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിച്ച് മന്ത്രി എംബി രാജേഷും കൊച്ചി മേയര്‍ അനില്‍ കുമാറും ശ്രീനിജന്‍ എംഎല്‍എയും. ബ്രഹ്‌മപുരത്ത് വേണമെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാമെന്ന്, ഫോട്ടോ പങ്കുവെച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ബ്രഹ്‌മപുരത്തിന്റെ പഴയ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. പതിറ്റാണ്ടുകളായി ബ്രഹ്‌മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75 ശതമാനവും നിലവില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും 18 ഏക്കര്‍ ഭൂമി ഇങ്ങനെ വീണ്ടെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
ബയോമൈനിംഗിലൂടെയാണ് പ്രധാനമായും ബ്രഹ്‌മപുരത്തെ മാലിന്യക്കൂനകള്‍ ഒഴിവാക്കി സ്ഥലം വീണ്ടെടുക്കുന്നത്. മാലിന്യക്കൂനകള്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ് ഇതിലൂടെയുണ്ടാകുന്നത്. ബ്രഹ്‌മപുരം ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളില്‍ ബയോമൈനിംഗ് നടക്കുന്നുണ്ട്. ബ്രഹ്‌മപുരത്തെ മാലിന്യക്കൂനകള്‍ക്ക് തീപിടിച്ച് കൊച്ചിനഗരം ദിവസങ്ങളോളം പുകയിലമര്‍ന്ന സംഭവമുണ്ടായിരുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Read Also: വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാം! ഈ വഴി പരീക്ഷിക്കാം
നേരത്തേ, കുപ്പക്കാട് എന്നറിയപ്പെട്ട പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ ബയോ മൈനിങ് പ്രവൃത്തി ആരംഭിച്ചിരുന്നു. നിരവധി വര്‍ഷം കൊണ്ട് നിക്ഷേപിക്കപ്പെട്ട 70,849 മെട്രിക് ടണ്‍ ലെഗസി വേസ്റ്റാണ് കൂട്ടുപാതയില്‍ ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here