
ബ്രഹ്മപുരത്തെ മാലിന്യങ്ങള്‍ ദുബായിലെ ഫാമുകളിലെ വളമായി മാറുകയാണ്. ബ്രഹ്മപുരത്തെ മാലിന്യങ്ങളില്‍ നിന്ന് തയ്യാറാക്കിയ 120 ടണ്‍ ജൈവവളമാണ് അടുത്തയാഴ്ച ദുബായിലേക്ക് കയറ്റുമതി ചെയ്യുക.
കേരളത്തിന്റെ മാലിന്യ സംസ്‌കരണത്തില്‍ ഒരു പുതു ചരിത്രം കൂടി പിറക്കുകയാണ്.ബ്രഹ്മപുരത്തെ തീപിടുത്തത്തിന് ശേഷം ജൈവ മാലിന്യം സംസ്‌കരിക്കാന്‍ ആശ്രയിച്ച വിവിധ മാര്‍ഗങ്ങളിലൊന്നായിരുന്നു പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണം.
ALSO READ: യുക്രൈനിലെ ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; ചിത്രങ്ങൾ പുറത്ത്
അത്തരത്തില്‍ FABBCO കമ്പനി കൊച്ചിയില്‍ ഉത്പാദിപ്പിച്ച ജൈവവളമാണ് ഇപ്പോള്‍ ദുബായിയിലേക്ക് കയറ്റുമതി ചെയ്യെപ്പെടുന്നത്. അടുത്തയാഴ്ച 120 ടണ്‍ ജൈവവളം ദുബായിലേക്ക് കയറ്റി അയയ്ക്കും. ദുബായിയിലെ റിഫാം എന്ന കാര്‍ഷിക മേഖലയിലെ ഏജന്‍സിയാണ് ഇവിടെ വന്നുകണ്ട് വളത്തിന്റെ ഗുണമേന്മ മനസിലാക്കിയ ശേഷം കയറ്റുമതിക്ക് കരാറില്‍ ഏര്‍പ്പെട്ടത്.
കനകക്കുന്നില്‍ നടക്കുന്ന വൃത്തി കോണ്‍ക്ലേവില്‍ പട്ടാള പുഴുക്കളെ FABBCO സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്. കേരളം ആശങ്കയോടെ കണ്ടിരുന്ന ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം വിദേശ നാണ്യം നേടിത്തരികയാണ് ഇപ്പോള്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here