യങ് സ്‌ട്രോക്ക് ; ലക്ഷണങ്ങളും അടിയന്തര ചികിത്സയും

ഇന്ന് ആളുകളിൽ കൂടുതലും സ്ട്രോക്ക് വർധിക്കുകയാണ്. പെട്ടെന്നുണ്ടാകുന്ന മസ്തിഷ്കാഘാതം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും.കൂടുതലാ ആളുകളിലും ‘യങ് സ്ട്രോക്ക്’ സാധാരണമാകുകയാണ്.ജീവിത ശൈലീയിലെ മാറ്റം കൂടുതൽ ആളുകൾക്ക് ‘യങ് സ്ട്രോക്ക്’ വരാൻ കാരണമാകുന്നു. എന്താണ് ‘യങ് സ്ട്രോക്ക്’ എന്ന് പലർക്കും സംശയമുണ്ടാകും .35–50 വയസുള്ളവരിലാണ് ‘യങ് സ്ട്രോക്ക്’ കൂടുതലായി കണ്ടു വരുന്നത്. ഇന്നത്തെ ജീവിതരീതികൾ കാരണം രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുകയാണ്.ആയതിനാൽ സ്ട്രോക്ക് ഉണ്ടാകുന്നവരുടെ എണ്ണത്തിലും വർധനവാണ്.

also read:ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം സഫലമാകൂ: ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സ. പുഷ്പൻ

രക്തക്കുഴൽ പൊട്ടുന്നതിനേക്കാൾ രക്തം കട്ടപിടിച്ചുള്ള മസ്തിഷ്കാഘാതമാണ് കൂടൂതലും ഉണ്ടാകുന്നത് . ഇതിന്റെ പ്രധാന കാരണം. വ്യായാമമില്ലാത്ത ജോലി, ഫാസ്റ്റ് ഫുഡ്, പുകവലി എന്നിവയും രക്തസമ്മർദം കൂട്ടും. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദം എന്നിവ കുറയ്ക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും വ്യായാമത്തിലൂടെ സാധിക്കും. കൃത്യമായി ഉറങ്ങുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു പ്രധാനമാണ്.

ഞരമ്പുകൾ പൊട്ടിയുള്ള മസ്തിഷ്കാഘാതം ഉണ്ടാകുന്നതിനു മുൻപ് തലവേദന,ഛർദിക്കാനുള്ള പ്രവണത, കൈകാൽ മരവിപ്പ്, മുഖത്തിനു കോട്ടം, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. രക്തം കട്ടപിടിക്കുന്നത് എവിടെയാണോ അതിന് അനുസരിച്ചാകും ലക്ഷണങ്ങൾ പ്രകടമാകുക. ഒരു വശം മുഴുവൻ കോടിപ്പോകൽ, കൈകാലുകൾക്കു പെരുപ്പ്, നടക്കുമ്പോൾ ബാലൻസ് തെറ്റൽ, സംസാരം കുഴയൽ, തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ പോലെയാണ് തലയ്ക്ക് ഏൽക്കുന്ന ക്ഷതങ്ങളും. തലയ്ക്ക് ഏൽക്കുന്ന ഏതൊരു ക്ഷതവും രക്തക്കുഴലുകളിൽ മുറിവ് വരുത്താം.വളരെ പെട്ടന്നുള്ള ചികിത്സയാണ് ഇതിനു വേണ്ടത്. ഒരു മണിക്കൂറിനുള്ളിൽ ചികിത്സ നൽകുന്നതാണ് ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കേണ്ടത്.

also read: വടകരയിൽ ഷാഫി പറമ്പിലിനായി വർഗീയ പ്രചരണവുമായി യു ഡി എഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News