കുട്ടികളിലെ ബ്രെയിൻ ട്യൂമർ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

Brain Tumor

മുതിർന്നവരിൽ ബ്രെയിൻ ട്യൂമർ ഇപ്പോൾ സാധാരണമാണ്. എന്നാൽ ഇപ്പോൾ കുട്ടികളിലും കൗമാരക്കാരിലും ബ്രെയിൻ ട്യൂമർ സ്ഥിരമായ കാഴ്ചയായി മാറി. ദേശീയ ബ്രെയിൻ ട്യൂമർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം 5 . 7 ശതമാനം പ്രാഥമിക ബ്രെയിൻ ട്യൂമറുകൾ ഇന്ന് 19 വയസ്സുവരെയുള്ള കുട്ടികളിൽ കണ്ടു വരുന്നു.

സാധാരണ സംഭവിച്ചേക്കാവുന്ന രോഗാവസ്ഥകളാണ് കുട്ടികളിലെ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങളായി കണ്ടുവരുന്നത്. ഇത് പലപ്പോഴും രക്ഷിതാക്കൾ ശ്രദ്ധിക്കാതെ വരികയും രോഗ നിർണയത്തിൽ കാലതാമസമുണ്ടാക്കുകയും ചെയ്യും. കുട്ടികളിൽ നേരത്തെയുള്ള രോഗനിർണയം വളരെ പ്രധാനമാണ്, കാരണം അവരുടെ വളർന്നു വരുന്ന തലച്ചോറിന് നാശം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എംആർഐ അല്ലെങ്കിൽ സിടി സ്കാനുകൾ രോഗ നിർണയത്തിൽ അനിവാര്യമായ പങ്കുവഹിക്കുന്നു.

Also Read: കൂ കൂ കൂവണ കുക്കറേ… നിന്നെ പേടിക്കാതെ എങ്ങനെ കൈകാര്യം ചെയ്യും ?

കുട്ടികളിൽ രാവിലെയുള്ള അതിതീവ്രമായ തലവേദന ഒരു രോഗലക്ഷണമാണ്. കിടക്കുമ്പോൾ തലച്ചോറിലെ മർദ്ദം വർധിക്കുന്നതിലൂടെ കൂടുതൽ വഷളാകും. ഇത് കൊണ്ടാണ് രാവിലെ തലവേദന അനുഭവപ്പെടുന്നത്. ഓക്കാനം, ഛർദ്ദി എന്നിവ പനിയുടെ അല്ലെങ്കിൽ പനി സംബന്ധിത രോഗങ്ങളുടെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, അപൂർവ സന്ദർഭങ്ങളിൽ, ഇത് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളായേക്കാം. ഈ സമയങ്ങളിൽ തലവേദന കൂടിയുണ്ടെങ്കിൽ വൈദ്യോപദേശം തേടണം. വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങളുടെ കുട്ടി അലസതയോ അധികമായി ഉറങ്ങുകയോ ചെയ്യുന്നത് ട്യൂമറിന്റെ ലക്ഷണമാകാം. നടക്കുമ്പോൾ വീഴുന്നത് കൊച്ചുകുട്ടികളിൽ പതിവാണെങ്കിലും ഗുരുതരമോ വഷളാകുന്നതോ ആയ ബാലൻസ് പ്രശ്നങ്ങൾ കുട്ടികളിലെ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങളാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News