ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതോ? പേര് കണ്ടെത്തി സോഷ്യൽമീഡിയ

പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ആകാംക്ഷയിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്‌ ‘ഭ്രമയുഗം’. സിനിമയുടേതായി പുറത്തുവരുന്ന പോസ്റ്ററുകളും ടീസറുകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിടെ ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേരാണ് സോഷ്യൽമീഡിയ ചർച്ചകളിൽ ഇടംനേടുന്നത്.

ALSO READ: സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി; 33 കോടി രൂപയുടെ ബംപർ അടിച്ചത് മലയാളിക്ക്

‘കുഞ്ചമൻ പോറ്റി’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എന്നാണ് സോഷ്യൽമീഡിയ പറയുന്നത് ഭ്രമയുഗത്തിന്റെ ഓഡിയോ ട്രാക്കുകളിലൊന്നിന്റെ പേര് ‘കുഞ്ചമൻ പോറ്റി തീം’ എന്നായിരുന്നു. ഇതാണ് ആരാധകർക്കിടയിൽ മമ്മൂട്ടിയുടെ പേര് കുഞ്ചമൻ പോറ്റി എന്നാണെന്നുള്ള ചർച്ചകൾ ഉണ്ടാകാൻ കാരണം . കൂടാതെ 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും സോഷ്യൽമീഡിയ പറയുന്നുണ്ട്.

അതേസമയം ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഭ്രമയുഗത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്.

ALSO READ: വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News