
ഡയൽ വാച്ചുകളുടെ ട്രെൻഡ് മാറി ഇപ്പോൾ സ്മാർട്ട് വാച്ചുകളാണ് ഏവർക്കും പ്രിയം. കാസിയോ, ഫാസ്റ്റ് ട്രാക്ക് പോലുള്ള കമ്പനികളും ഇപ്പോൾ സ്മാർട്ട് വാച്ചുകൾ ഉത്‌പാദിപ്പിക്കുന്നുണ്ട്. സ്റ്റൈലിഷ് ഡിസൈനുകൾ, ഫിറ്റ്നസ് ട്രാക്കിംഗ്, ബ്ലൂടൂത്ത് കോളിംഗ്, അമോലെഡ് ഡിസ്പ്ലേകൾ, നീണ്ട ബാറ്ററി ലൈഫ് എന്നി ഫീച്ചറുകൾ ഉള്ള വാച്ചുകൾ ഇപ്പോൾ വിപണയിൽ സുലഭമാണ്. 5000 രൂപയ്ക്ക് താഴെ വിലയുള്ള വാച്ചുകൾ ഇതാ:
ഫാസ്റ്റ്ട്രാക്ക് വിവിഡ് പ്രോ സ്മാർട്ട് വാച്ച്
5,000 രൂപയിൽ താഴെ വിലയുള്ള ബ്രാൻഡഡ് സ്മാർട്ട് വാച്ചിന് ഫാസ്റ്റ്ട്രാക്ക് വിവിഡ് പ്രോ സ്മാർട്ട് വാച്ച് നല്ലൊരു ചോയ്‌സ് ആണ്. 466 x 466 പിക്സൽ റെസല്യൂഷനുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ വാച്ചിന്റെ സവിശേഷത. തടസ്സമില്ലാതെ കോളുകൾ ചെയ്യാനായി സിംഗിൾ സിങ്ക് ബ്ലൂട്ടൂത്ത് കോളിങ് സംവിധാനവും ഈ വാച്ചിലുണ്ട്. 100+ സ്പോർട്സ് മോഡുകൾ, ഓട്ടോ മൾട്ടിസ്പോർട്ട് റെക്കഗ്നിഷൻ, AI വോയ്‌സ് അസിസ്റ്റന്റ്, ബിൽറ്റ്-ഇൻ ഗെയിമുകളും ഈ വാച്ചിൻ്റെ വീച്ചറുകളാണ്. ഈ വാച്ചിൽ ഹെൽത്ത് മോണിറ്ററിങ് സംവിധാനങ്ങളുമുണ്ട്. ഈ വാച്ചിന്റെ ഇപ്പോഴത്തെ വില 2500 രൂപയാണ്.
Also read – ആക്സിയം 4 വിക്ഷേപിച്ചു: ശുഭാംശുവിനും സംഘത്തിനും ശുഭയാത്ര
റെഡ്മി വാച്ച് 5 ആക്ടീവ്
വലിയ 2 ഇഞ്ച് HD ഡിസ്പ്ലേയും 3-മൈക്ക് നോയ്സ് കാൻസലേഷനും ഈ ഡിവൈസിലുണ്ട്. കരുത്തുറ്റ സൂപ്പർ-ഗ്ലാസ് മെറ്റൽ ബിൽഡ് ആണ് ഈ വാച്ചിന്റെ മറ്റൊരു സവിശേഷത.ഇതിന്റെ 470mAh ബാറ്ററി 18 ദിവസം വരെ നീണ്ടുനിൽക്കും. 140+ വർക്ക്ഔട്ട് മോഡുകൾ, ഹെൽത്ത് മോണിറ്ററിംഗ്, അലക്‌സ വോയ്‌സ് കൺട്രോൾ എന്നിവയും ഈ വാച്ചിലുണ്ട്. 2050 രൂപയാണ് ഈ വാച്ചിന്റെ ഇപ്പോഴത്തെ വില.
ബോട്ട് അൾട്ടിമ എംബർ സ്മാർട്ട് വാച്ച്
1.96 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫങ്ഷണൽ ക്രൗൺ, 100-ലധികം സ്‌പോർട്‌സ് മോഡുകൾ അടങ്ങിയിട്ടുള്ള ഫാഷനബിൾ ബ്രാൻഡഡ് വച്ചാണിത്. ഇത് ബ്ലൂടൂത്ത് കോളിംഗ്, ഫിറ്റ്‌നസ് നഡ്ജുകൾ, മ്യൂസിക് , ക്യാമറ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഈ വാച്ചിന്റെ ഇപ്പോഴത്തെ വില 2200 രൂപയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here