
അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിന് ബ്രസീല്‍ നാളെ കളത്തിലിറങ്ങും. കരുത്തരായ പരാഗ്വേയാണ് എതിരാളി. യോഗ്യത ഉറപ്പിച്ച അര്‍ജന്റീനയും നാളെ മത്സരിക്കുന്നുണ്ട്.
സ്വന്തം നാട്ടില്‍ പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടിക്ക് കീഴിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.15നാണ് ബ്രസീലിന്റെ മത്സരം. 15 കളിയില്‍ 22 പോയിന്റുമായി നാലാമതാണ് ബ്രസീല്‍. അതിനാല്‍, നാളെ ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് വിജയിച്ചിരുന്നില്ല ബ്രസീല്‍. ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. 24 പോയിന്റുമായി പരാഗ്വേ രണ്ടാമതുണ്ട്. ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകാനിടയില്ല. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റണി- മാത്യൂസ് കുഞ്ഞ- വിനീഷ്യസ് ത്രയമാണ് പ്രതീക്ഷ നല്‍കുന്നത്.
Read Also: ‘വഞ്ചിക്കപ്പെട്ടത് വേദനയായി’: കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ലെന്ന് ലെവൻഡോവ്സ്കി
അര്‍ജന്റീനയുടെ എതിരാളി കൊളംബിയയാണ്. ഇന്ത്യന്‍ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് സമയം. ലയണല്‍ മെസി മത്സരിക്കുമെന്ന് കോച്ച് സ്കലോണി അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം, യു എസ്, കാനഡ, മെക്സിക്കോ രാജ്യങ്ങളിലാണ് ഫിഫ ലോകകപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here