ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബ്രസീല്‍; ഫ്രാന്‍സിനെ തോല്‍പ്പിച്ച് ജര്‍മ്മനി

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും ജര്‍മ്മനിക്കും വിജയം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 80-ാം മിനിറ്റില്‍ കൗമാര താരം എന്‍ഡ്രിക് നേടിയ ഗോളിലാണ് മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീല്‍ വിജയം നേടിയത്. ലോകകപ്പിന് ശേഷം മോശം ഫോമില്‍ തുടരുന്ന ബ്രസീലിന് ആശ്വാസമാണ് ഇംഗ്ലണ്ടിനെതിരായ വിജയം.

Also Read: സാന്റിയാഗോ മാര്‍ട്ടിന്റെ 50 കോടി; ഉത്തരം മുട്ടി വിഡി സതീശന്‍

മറ്റൊരു മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. ഫ്ലോറിന്‍ വിറ്റ്സ്, കൈ ഹാവേര്‍ട്സ് എന്നിവരാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ മടക്കാനുള്ള പ്രാന്‍സിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News