നെയ്മർ മുഴുവൻ സമയവും കളത്തിലിറങ്ങാൻ സജ്ജൻ എന്ന് ബ്രസീൽ പരിശീലകൻ കാർലോ അൻസലോട്ടി

നോർവേക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർഫൈനലിനു മുൻപ് നെയ്മറിനെറ്റി ബ്രസീലിന്റെ പരിശീലകൻ കാർലോ അൻസലോട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഒരു ഫുട്ബോൾ മത്സരത്തിൽ 90 മിനുട്ടും കളിക്കാൻ സൂപ്പർ താരം നെയ്മർ സജ്ജനാണെന്ന് ആണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞത്. “ടീമിന് അവനെ ആവശ്യമാണെന്ന് നിക്ക് വ്യക്തമാകുമ്പോൾ ഞാൻ അവനെ ടീമിൽ ഉൾപ്പെടുത്തും. …അവന് 90 മിനിറ്റ് കളിക്കാൻ കഴിയും,”അദ്ദേഹം പറഞ്ഞു.

Also Read: കെസിഎ – എൻഎസ്കെ ട്വന്റി 20 കിരീടം എറണാകുളത്തിന്; ഫൈനലിൽ തിരുവനന്തപുരത്തെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്

ന്യൂ യോർക്ക് സ്റ്റേഡിയത്തിൽ കരുത്തരായ നോർവേക്കെതിരെ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് നെയ്മറിന് ഒരു മത്സരത്തിന്റെ മുഴുവൻ സമയവും പന്ത് തട്ടാൻ കഴിയുമെന്ന് അൻസലോട്ടി പറഞ്ഞത് . നേത്തെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്മർ സ്കോട്ലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ കളത്തിലിറങ്ങിയിരുന്നു. അതെ സമയം ജപ്പാനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ താരത്തെ കളത്തിലിറക്കിയിരുന്നില്ല. നെയ്മറിനെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടാൽ കളത്തിലിറക്കുകയായിരുന്നു തന്റെ ഉദ്ദേശം എന്ന് അൻസലോട്ടി മാധ്യമങ്ങളോട് നേരത്തെ വിശദീകരിച്ചിരുന്നു.

Brazil coach Carlo Ancelotti says Neymar is ready to play full-time
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News