‘ഈ ലോകകപ്പ് ബ്രസീൽ നേടും’; ഉറച്ചവിശ്വാസത്തിൽ മഞ്ഞപ്പട ആരാധകർ; അതിനൊരു കാരണമുണ്ട്!

vinicious_junior

കാനറികൾ ആറാം ലോകകപ്പ് കിരീടം നേടുന്നതിന് അമേരിക്ക സാക്ഷ്യം വഹിക്കുമോ? ബ്രസീൽ ആരാധകർ ഉറച്ച പ്രതീക്ഷയിലാണ്. ഗ്രൂപ്പ് മൽസരങ്ങളിൽ പരാജയം രുചിക്കാതെ മഞ്ഞപ്പട റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയതിന് പിന്നാലെയാണ് ഇത്തവണ കിരീടം വിനീഷ്യസ് ജൂനിയറും സംഘവും സ്വന്തമാക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ചരിത്രത്തെ കൂട്ടുപിടിച്ചാണ് ബ്രസീൽ ആരാധകരുടെ കണക്കുകൂട്ടൽ. അത് എന്താണെന്ന് നോക്കാം…

വിനീഷ്യസ് ജൂനിയർ കാനറികളുടെ ഭാഗ്യനക്ഷത്രമാകുമെന്നാണ് ബ്രസീൽ ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുകയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തതോടെയാണ് വിനീഷ്യസ് ഇത്തവണ ബ്രസീലിലേക്ക് ലോകകിരീടം കൊണ്ടുപോകുമോയെന്ന ചർച്ചകൾ ഉയരുന്നത്. ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിനായി ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ താരം മാത്രമാണ് വിനീഷ്യസ്. ഇതിന് മുൻപ് നാല് താരങ്ങൾ ഈ നേട്ടം കൈവരിച്ചപ്പോഴൊക്കെയും ബ്രസീൽ ലോകകപ്പ് കിരീടം ചൂടിയിട്ടുണ്ട് എന്നതാണ് തള്ളിക്കളയാനാകാത്ത ചരിത്ര വസ്തുത.

1970ൽ ജെയർസീഞ്ഞോ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടിയിരുന്നു. ആ ലോകകപ്പ് കിരീടം കാനറികൾ സ്വന്തമാക്കുകയും ചെയ്തു. അടുത്തതായി സൂപ്പർതാരം റൊമാരിയോയാണ് ഈ മാജിക്ക് ആവർത്തിച്ചത്. 1994ൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും റൊമാരിയോ ഗോളടിച്ചു. ആ ലോകകപ്പിൽ ബ്രസീൽ കിരീടമുയർത്തി. 2002ൽ ബ്രസീൽ കിരീടം നേടിയപ്പോഴും അത്തരമൊരു സംഗതി നടന്നു. ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പിൽ, ബ്രസീലിനുവേണ്ടി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ്തത് രണ്ടുപേരായിരുന്നു. ഇതിഹാസതാരം റൊണാൾഡോ നസാരിയോയും അറ്റാക്കിങ് മിഡ് ഫീൽഡറായിരുന്ന റിവാൾഡോയുമാണ് ആ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ലക്ഷ്യം കണ്ടത്.

Also Read- മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം മെക്സിക്കൻ ഇതിഹാസം ഒച്ചോവ; നാൽപ്പതാം വയസിൽ ചരിത്രനേട്ടം

2026ൽ സമാനപ്രകടനം വിനീഷ്യസ് ജൂനിയർ ആവർത്തിച്ചത്തോടെയാണ് കാനറി ആരാധകർ കിരീട പ്രതീക്ഷ മനസിൽവെച്ച് താലോലിക്കുന്നത്. മൊറോക്കോയ്ക്കെതിരെ 1-1 സമനിലയിൽ കുരുങ്ങിയപ്പോൾ ബ്രസീലിന്‍റെ സ്കോറർ വിനീഷ്യസായിരുന്നു. അതിനുശേഷം ഹെയ്തിക്കെതിരെ ഒരു ഗോളും അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനുമെതിരെ ഇരട്ടഗോളും വിനീഷ്യസ് അടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News