ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ; നൂറ് വർഷത്തോളമായി ലോകകപ്പ് യോഗ്യത നേടുന്ന ഭൂമിയിലെ ഏക ടീമായി കാനറിപ്പട

brazil-football

നൂറ് വർഷത്തോളമായി ഫുട്ബോൾ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്ന ഭൂമിയിലെ ആദ്യ ടീമായി ബ്രസീൽ. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയെ പരാജയപ്പെടുത്തിയതോടെയാണിത്. 1930 മുതൽ 2026 വരെയുള്ള എല്ലാ ലോകകപ്പിനും ബ്രസീല്‍ യോഗ്യത നേടിയിട്ടുണ്ട്. മറ്റൊരു ടീമിനും ഈ നേട്ടം അവകാശപ്പെടാനില്ല. മാത്രമല്ല, അഞ്ച് ലോകകപ്പ് സ്വന്തം ഷെൽഫിലാക്കിയ കാനറികൾ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്മാരായ ടീമും.

ഇതോടെ 2026-ൽ യു എസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പിൽ സാംബാ താളവുമായി മഞ്ഞപ്പടയുണ്ടാകും. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ പരിശീലകനായി കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ നേടിയ ആദ്യ വിജയമാണിത്. ഇതോടെ ഒരു സ്ഥിര വിദേശ പരിശീലകന് കീഴിലുള്ള ആദ്യ ജയമെന്ന ചരിത്രവും ബ്രസീൽ നേടി.

Read Also: എഫ് വൺ ട്രാക്കിൽ ഇനി പതിനേഴുകാരനും: യോഗ്യത നേടി റെഡ്ബുള്ളിന്റെ അതിശയ പ്രതിഭ

ഇക്വഡോറിനെതിരായ കഴിഞ്ഞ മത്സരത്തിൽ സമനിലയിലായതോടെ ബ്രസീൽ ലോകകപ്പിൽ കളിക്കുമോയെന്ന സംശയം ഉയർന്നിരുന്നു. വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News