ബ്രസീൽ – നോർവേ പോരാട്ടത്തേക്കാൾ ആരാധകർ ഉറ്റുനോക്കുന്ന ‘മഗാലസ്-ഹാലണ്ട്’ പോരാട്ടം

Erling Haaland VS Gabriel Magalhães

ലോകകപ്പ് പ്രീ-ക്വാർട്ടർ വേദിയിൽ ബ്രസീലും നോർവേയും നേർക്കുനേർ വരുമ്പോൾ, അത് കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം മാത്രമല്ല. മറിച്ച്, ലോക ഫുട്ബോളിലെ ഏറ്റവും കരുത്തനായ സ്ട്രൈക്കറും ഏറ്റവും അചഞ്ചലനായ പ്രതിരോധ ഭടനും തമ്മിലുള്ള ഒരു നേർക്കുനേർ യുദ്ധത്തിന് കൂടിയാണ് നാളത്തെ മത്സരം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

എർലിങ് ഹാലണ്ടും ഗബ്രിയേൽ മഗാലസും തമ്മിലുള്ള തീപ്പാറുന്ന പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കടുത്ത വൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സണലിന്റെയും കുന്തമുനകൾ നാളെ തങ്ങളുടെ രാജ്യത്തിന്റെ ജേഴ്സിയിൽ പോരാടും. ഹാലണ്ടും മഗാലസും ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമാണ്.

Also Read: ലോകകപ്പ് ക്വാര്‍ട്ടർബെർത്ത് ഉറപ്പിക്കാൻ ബ്രസീൽ; ചരിത്രം ആവർത്തിക്കാൻ നോർവേ

ആറടി നാലിഞ്ചുകാരനായ ഹാലണ്ടിന്റെ അസാധ്യ വേഗതയെയും കരുത്തിനെയും നേരിടാൻ ആറടി മൂന്നിഞ്ചുകാരനായ ഗബ്രിയേൽ മഗാലസിനേക്കാൾ മികച്ച മറ്റൊരു ഡിഫെൻഡർ നിലവിൽ ബ്രസീൽ നിരയിലില്ല. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോഴൊക്കെ ഹാലണ്ടിനെ പൂട്ടാൻ ആഴ്സണൽ കോച്ച് മിക്കൽ അർട്ടെറ്റ പ്രധാനമായും വിശ്വസിച്ചത് മഗാലസിലായിരുന്നു. പല മത്സരങ്ങളിലും ഹാലണ്ടിനെ ഒരടി പോലും അനങ്ങാൻ സമ്മതിക്കാതെ നെഞ്ചോടു ചേർത്തു നിർത്തി നിഷ്പ്രഭനാക്കിയ ചരിത്രം ഗബ്രിയേലിനുണ്ട്. ആ അനുഭവസമ്പത്ത് നാളെ ബ്രസീലിയൻ ജേഴ്സിയിലും താരം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: ചരിത്രവിജയത്തിന് പിന്നാലെ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് പരിശീലകൻ

നാളത്തെ മത്സരത്തിൽ ബ്രസീൽ ജയിക്കുമോ അതോ നോർവേ അട്ടിമറി നടത്തുമോ എന്നത് നിർണ്ണയിക്കുന്നത് ഈ ‘മഗാലസ്-ഹാലണ്ട്’ പോരാട്ടമായിരിക്കും. ഹാലണ്ടിനെ പൂട്ടാൻ ഗബ്രിയേലിന് കഴിഞ്ഞാൽ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാകും. മറിച്ചാണെങ്കിൽ ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മുകളിൽ നോർവേ കരിനിഴൽ വീഴ്ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News