ആദ്യം ഫോൺ മോഷ്ടിച്ചു, പിന്നീട് ഹൃദയവും; കള്ളനെ പ്രണയിച്ച ബ്രസീൽ യുവതി;വീഡിയോ വൈറൽ

കള്ളനെ പ്രണയിക്കാൻ സാധിക്കുമോ? അതും സ്വന്തം ഫോൺ മോഷ്ടിച്ച കള്ളനെ പ്രണയിക്കുക എന്നത് അതിശയോക്തി തോന്നുന്നില്ലേ? എങ്കിൽ ബ്രസീലിൽ നടന്ന അത്തരം ഒരു സംഭവവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബ്രസീലിലെ ‘ഇമാനുവേല’ എന്ന യുവതിയാണ് ആ കാമുകി. ഒരാൾ ‘ഇമാനുവേല’ യുടെ ഫോൺ മോഷ്ടിച്ചുകൊണ്ടുപോകുകയും യുവതി പിന്നീട് മോഷ്ടാവിനെ പ്രണയിക്കുകയുമായിരുന്നു.

also read :ഊണൊക്കെ ക‍ഴിഞ്ഞ് ഒരു റോയല്‍ ഫലൂഡ ക‍ഴിച്ചാലോ? വീട്ടില്‍ തയ്യാറാക്കാം സിംപിളായി

മോഷ്ടിച്ച ഫോണിൽ കള്ളൻ ‘ഇമാനുവേല’യുടെ ഫോട്ടോ കണ്ടതോടെയാണ് സംഭവം മാറിമറിഞ്ഞത്. ‘ഇമാനുവേല’യുടെ ഫോട്ടോ ഫോണിൽ കണ്ടതോടെയാണ് തനിക്കു മാനസാന്തരം ഉണ്ടായതെന്ന് മോഷ്ടാവ് പറഞ്ഞു. പിന്നീട് മോഷ്ടാവ് യുവതിയുടെ ഫോൺ തിരികെ നൽകി കുറ്റം എറ്റു പറയുകയായിരുന്നു.  മോഷ്ടാവിന്റെ ഏറ്റുപറച്ചിൽ ഇമ്മാനുവേലായുടെ ഹൃദയത്തിൽ കള്ളനോട് പ്രണയം തോന്നുകയായിരുന്നു.

‘വിചിത്രമാണ് പ്രണയകഥ,തമാശ പോലെ തോന്നുണ്ടെങ്കിലും പ്രണയത്തില്‍ ഇതിനപ്പുറവും നടക്കും’ തുടങ്ങിയ കമന്റുകളാണ് അന്തർ ദേശീയ മാധ്യമം പോസ്റ്റ് ചെയ്ത ഈ വിഡിയോയോട് സമൂഹമാധ്യമങ്ങളില്‍ പലരും പ്രതികരിച്ചത്.

also read : ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News