ഡിന്നറിന് പെട്ടെന്നൊരുക്കാം വെറൈറ്റി ബ്രഡ് ഓംലറ്റ്

രാത്രിയില്‍ ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ബ്രെഡ് ഓംലറ്റ്. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ബ്രെഡ് ഓംലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

മുട്ട 3 എണ്ണം
ചീസ് 4 പീസ്
ബ്രഡ് 4 കഷ്ണം
ടൊമാറ്റോ കെച്ചപ്പ് ആവശ്യത്തിന്
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം 1 എണ്ണം
തക്കാളി 1 എണ്ണം
കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, തക്കാളി, കാപ്സിക്കത്തോടൊപ്പം ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഓരോ ബ്രഡിന്റെയും നടുഭാഗം ചതുരത്തിൽ മുറിച്ച് മാറ്റി വയ്ക്കുക. ഒരു പാനിലേക്ക് ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടാകുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി പാനിൽ വച്ച് കൊടുക്കുക.

ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക. ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക.  മറ്റൊരു ബ്രഡ് പീസെടുത്ത് ഒരു വശത്ത് കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് മൂടി വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News