ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്‌റൂട്ട് മസാല ദോശ ആയാലോ?

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ബീറ്റ്‌റൂട്ട് മസാല ദോശ ആയാലോ? കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ രുചിയില്‍ ബീറ്റ്‌റൂട്ട് മസാല ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ബീറ്റ്‌റൂട്ട് 1 എണ്ണം

ഉരുളക്കിഴങ്ങ് 2 എണ്ണം

കാരറ്റ് 1 എണ്ണം

സവാള 1 എണ്ണം

പച്ചമുളക് 3 എണ്ണം

ഇഞ്ചി 1 കഷ്ണം

വെളുത്തുള്ളി 2 എണ്ണം

മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍

കടുക്, ഉഴുന്നു പരിപ്പ് 1/4 ടീസ്പൂണ്‍

കറിവേപ്പില 1 തണ്ട്

ദോശമാവ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീറ്റ് റൂട്ട്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ നന്നായി കഴുകി കുക്കറില്‍ വേവിക്കാനായി വയ്ക്കുക.

മൂന്നോ നാലോ വിസില്‍ വച്ച ശേഷം ഇവ വെന്ത് കഴിഞ്ഞാല്‍ തണുത്തതിന് ശേഷം തൊലി കളഞ്ഞ് നന്നായി ഉടച്ചു വയ്ക്കുക.

ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ ഇട്ടിളക്കിയ ശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേര്‍ത്തു വഴറ്റുക.

വഴന്നു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക.

ഉടച്ചു വച്ച പച്ചക്കറിക്കൂട്ടം മഞ്ഞള്‍ പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് മസാലയുടെ പരുവം ആകും വരെ വേവിക്കാം.

ദോശക്കല്ലില്‍ എണ്ണം പുരട്ടി ദോശമാവ് ഒഴിച്ച് പരമാവധി കനം കുറച്ച് വട്ടത്തില്‍ പരത്തുക.

ഒരു വശം വേകുമ്പോള്‍ പുറമേ എണ്ണ പുരട്ടി തയാറാക്കിയ മസാലക്കൂട്ടില്‍ നിന്ന് കുറച്ചു ദോശയുടെ മുകളില്‍ വച്ച് ദോശ മടക്കി വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News