ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് സേമിയ ഉപ്പുമാവ് ആയാലോ ?

സേമിയ ഉപയോഗിച്ച് നമ്മള്‍ നല്ല കിടിലം പായസമൊക്കെ ഉണ്ടാക്കാറുണ്ട് അല്ലേ ? എന്നാല്‍ സേമിയകൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? നല്ല കിടിലന്‍ രുചിയില്‍ സേമിയ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

സേമിയ – 1 കപ്പ്

ഉള്ളി – 1/4 കപ്പ്

പച്ചമുളക് – 2 എണ്ണം

ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂണ്‍

തേങ്ങ ചിരകിയത് -1/4 ടീസ്പൂണ്‍

കടുക് -1/2 ടീസ്പൂണ്‍

ഉഴുന്ന് പരിപ്പ് -1 ടീസ്പൂണ്‍

കടല പരിപ്പ് -1 ടീസ്പൂണ്‍

ചുവന്ന മുളക് -2 എണ്ണം

വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍

വെള്ളം – 2.5 കപ്പ്

ഉപ്പ് -ആവശ്യത്തിന്

കറി വേപ്പില

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനില്‍ സേമിയ എണ്ണയില്ലാതെ വറുത്തെടുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുകു പൊട്ടിക്കുക.

കടുക് പൊട്ടി കഴിയുമ്പോള്‍ കടലപരിപ്പ്, ഉഴുന്നു പരിപ്പ്, ചുവന്ന മുളകു പൊട്ടിച്ചത് എന്നിവ ഇട്ടുവറുക്കുക.

അതിലേക്കു ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേര്‍ത്തു നന്നായി വഴറ്റുക.

വഴറ്റി വരുമ്പോള്‍ വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.

തിളച്ചു വരുമ്പോള്‍ വറത്തു വച്ച സേമിയ ചേര്‍ത്തു കൊടുക്കുക.

അടച്ചു വച്ചു വേവിക്കുക.

വെള്ളം വറ്റി സേമിയ വെന്തു വരുമ്പോള്‍ തേങ്ങ ചേര്‍ത്തു കൊടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News