കുട്ടികള്‍ ഇഡ്ഡലി കഴിക്കാറില്ലേ? എങ്കില്‍ രാവിലെ നല്‍കാം ഇഡ്ഡലി ഉപ്പുമാവ്

കുട്ടികള്‍ ഇഡ്ഡലി കഴിക്കാറില്ലേ? എങ്കില്‍ രാവിലെ നല്‍കാം ഇഡ്ഡലി ഉപ്പുമാവ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇഡ്ഡലി ഉപ്പുമാവ്.

Also Read : ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

ചേരുവകള്‍

ഇഡ്ഡലി 8 എണ്ണം

എണ്ണ 3 ടീസ്പൂണ്‍

കടുക് 1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍

ചെറിയ ഉള്ളി 5 എണ്ണം

പച്ചമുളക് 3 എണ്ണം

കറിവേപ്പില ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മല്ലിയില ആവശ്യമെങ്കില്‍ മാത്രം

തയ്യാറാക്കുന്ന വിധം

ആദ്യം ഇഡ്ഡലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക.

അല്‍പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക.

Also Read : സനാതന ധർമ പരാമർശത്തിൽ ഉദയനിധിക്ക് പിന്തുണയുമായി നടന്‍ കമൽഹാസൻ

ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

പൊടിച്ച് വച്ചിരിക്കുന്ന ഇഡ്ഡലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം മല്ലിയില ചേര്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News