രാവിലെ കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി ഊത്തപ്പം

രാവിലെ കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി ഊത്തപ്പം. നല്ല രുചികരമായി കുട്ടികള്‍ക്കും ുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഊത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. എണ്ണ – പാകത്തിന്

2. ദോശമാവ് – അര ലീറ്റര്‍

3. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക.

ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.

എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here