
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത്. അതുവരെ അവർ ജീവിച്ചിരുന്ന രീതിയിൽ ആയിരിക്കില്ല പിന്നീട് അവരുടെ ജീവിതം. അവർ പലതും ഒഴിവാക്കും, പുതിയ പല ശീലങ്ങളും തുടങ്ങും. മുലയൂട്ടുന്ന അമ്മമാര്‍ തങ്ങളുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കണം. അതിനു കഴിക്കുനന് ഭക്ഷണം മുതൽ സ്വസികുനൻ വായു വരെ നല്ലത് ആയിരിക്കണം. എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം അങ്ങനെ എല്ലാം ശ്രദ്ധിക്കണം. എന്നാൽ പലർക്കും ഇതിനെ കുറിച്ച് വലിയ അറിവ് ഉണ്ടാവില്ല.
കുഞ്ഞിനെ മുലയൂട്ടുക എന്നത് വളരെയധികം ഗുണാനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അമ്മക്കും കുഞ്ഞിനും ഒരുപോലെയാണ് ഈ സമയം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്‍കുന്ന അമ്മ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. അതിനായി ചില പഴങ്ങളൊക്കെ ഒഴിവാവാക്കണം.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യം നല്‍കുന്നതാണെങ്കിലും അത് ചിലപ്പോള്‍ നിങ്ങളിലും കുഞ്ഞിലും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത് കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നമോ വയറു വേദനയോ ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു.
പൈനാപ്പിള്‍
ഇത് കുഞ്ഞിന്റെ വയറില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ പൂര്‍ണമായും ഒഴിവാക്കേണ്ട പഴങ്ങളില്‍ ഒന്നാണ് പൈനാപ്പിള്‍. അത് അമ്മക്കും കുഞ്ഞിനും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
സ്‌ട്രോബെറി
ഇത് കുഞ്ഞിന്റെ വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് കുഞ്ഞുങ്ങളില്‍ അവരുടെ സ്മാര്‍ട്‌നസ് കുറയ്ക്കുകയും അലസതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി സ്‌ട്രോബെറി പൂര്‍ണമായും ഒഴിവാക്കുക. ഇത് നിങ്ങളുടെ കുഞ്ഞിനും നിങ്ങള്‍ക്കും അസിഡിറ്റി ഉണ്ടാക്കുന്നതില്‍ നിന്ന് പരിഹാരം കാണുന്നു.
പച്ചക്കറികള്‍
ബ്രോക്കോളി, കോളിഫ്‌ലവര്‍, കാബേജ്, കുരുമുളക്, വെള്ളരിക്ക തുടങ്ങിയവയെല്ലാം തന്നെ ഗ്യാസ് ഉണ്ടാക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെട്ടെന്നാണ് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവ മുലയൂട്ടുന്നവരില്‍ ഉണ്ടാക്കുന്ന വയറുവേദനയും മറ്റും വര്‍ദ്ധിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here