സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം എന്ന് വീണ്ടും ആവർത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

Also read:സ്വര്‍ണനിറമുള്ള ഭീമന്‍ സലാമാണ്ടര്‍; മുന്‍കാലുകളില്‍ നടത്തം; വൈറലായി വീഡിയോ

“മതി, മതി സഹോദരന്മാരെ, മതി”, ഗാസ മുനമ്പിൽ പരിക്കേറ്റവരെ ഉടൻ പരിചരിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ആയുധങ്ങൾ സമാധാനം കൊണ്ടുവരില്ലെന്നും സംഘർഷം വ്യാപിക്കാതിരക്കട്ടെയെന്നും മാർപാപ്പ കൂട്ടിച്ചേര്‍ത്തു.

Also read:‘എമ്പുരാന്‍ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ ഖുറൈഷി അബ്രാമിനു നേര്‍ക്കുനേര്‍ നില്‍ക്കുന്ന അപ്പാച്ചെ’; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

”ഇസ്രയേലിലെയും പലസ്തീനിലേയും ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് നമ്മുടെ ചിന്തകൾ ഓരോ ദിവസവും തിരിയുന്നത്. പലസ്തീനികൾ, ഇസ്രയേലികൾ, ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞാന്‍. ആയുധങ്ങൾ കളയൂ. അവ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല, സംഘർഷം പടരാതിരിക്കട്ടെ! മതി! മതി സഹോദരന്മാരേ! മതി!” മാർപ്പാപ്പ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here