കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി;ബംഗളൂരു പൊലീസിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

വ്യാജ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ബംഗളൂരു പൊലീസിനെതിരെ കേസെടുത്തു. ബംഗളൂരുവിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കൊച്ചി സ്വദേശികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽനിന്ന് കൈക്കൂലി വാങ്ങിയതിനാണ് ബംഗളൂരു പൊലീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തത്.

also read :ഗ്യാൻവാപി മസ്ജിദ് കേസ്; ശാസ്ത്രീയ സർവേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും ഇല്ലെങ്കിൽ ക്രിപ്റ്റോ കറൻസി കേസിൽ പ്രതിയാക്കുമെന്ന് ഭയപ്പെടുത്തിയാണ് ബംഗളൂരു പൊലീസ് പണം വാങ്ങിയതെന്ന് എഫ്ഐആറിൽ പ്രതികൾ പറയുന്നു. പരിശോധനയിൽ നാല് ലക്ഷം രൂപ ബംഗളൂരു പൊലീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബംഗളുരുവിൽ നിന്ന് ഉന്നത പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

also read :മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here