യുപിയിൽ വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി വധുവിന് ഇഷ്ടമായില്ല; വിവാഹം മുടങ്ങി, പിന്നാലെ കയ്യാങ്കളിയും

UP BRIDE REJECT MARRIAGE

വരന്റെ വീട്ടുകാർ നൽകിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ച്‌രുഖി ദേവി ക്ഷേത്രത്തിൽ ആയിരുന്നു സംഭവം. വിവാഹ ചടങ്ങിനിടെ ആണ് വരന്റെ വീട്ടുകാർ വധുവിന് സാരി നൽകിയത്. എന്നാൽ ഇത് യുവതിയ്ക്ക് ഇഷ്ടപ്പെടാതെ വന്നതോടെ ആണ് വാക്കേറ്റത്തിനൊടുവിൽ ഇരുപക്ഷവും ഏറ്റുമുട്ടുകയും ചെയ്തത്.

ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാദൻപൂർ സ്വദേശി പവൻ ഗോണ്ടിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് നടക്കാനിരുന്നത്. ക്ഷേത്രത്തിന് ചേര്‍ന്നുള്ള മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന്റെ വീട്ടുകാർ നൽകിയ സാരി ‘മോശമാണെന്ന്’ പറഞ്ഞ് വധു എതിർപ്പറിയിച്ചു. ഈ സാരി ഉടുത്ത് വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതോടെ ആണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ALSO READ: മുഖ്യമന്ത്രി ഓഫീസിലെ ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്; നടപടി സിപിഐഎം ഇടപെടലിന് പിന്നാലെ

ഇത് പിന്നീട് വാക്കുതർക്കം ആവുകയും അത് ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. സംഘർഷത്തിൽ വധുവിന്റെ സഹോദരൻ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, ലക്ഷ്മി ദേവി എന്ന മറ്റൊരു സ്ത്രീ എന്നിവർക്ക് പരുക്കേറ്റു. വഴക്കായതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോയി. വധുവിന്റെ പിതാവ് അജയ് ഗോണ്ട് നൽകിയ പരാതിയിൽ വരൻ വിശാൽ, ബന്ധുക്കളായ പവൻ, മനോജ്, ഹരേറാം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News