ഛത്തീസ്ഗഢിൽ വിവാഹ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

ഛത്തീസ്ഗഢിൽ വിവാഹ ചടങ്ങിന് ശേഷം വധൂവരന്‍മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. അപകടത്തിൽ വധൂവരന്മാരുൾപ്പെടെ കാറിലുണ്ടായിരുന്ന അടുത്ത മൂന്ന് ബന്ധുക്കളും മരിച്ചു. ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിലാണ് സംഭവം.

Also read:തമിഴ് ഹാസ്യതാരം റെഡിൻ കിം​ഗ്സ്ലി വിവാഹിതനായി

വിവാഹ സംഘം സഞ്ചരിച്ച കാര്‍ എതിര്‍വശത്ത് നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വധു അടക്കം നാലു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വരനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read:റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്‌

അപകടത്തിന് പിന്നാലെ ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here