കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ardra calicut suicide

കോഴിക്കോട് പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി 2ന് ആയിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോലീസ് എത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read : ‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ല; താമരശ്ശേരി സംഘർഷത്തിലെ നിർണായക ശബ്ദ സന്ദേശം പുറത്ത്

ഇന്നലെ രാത്രി 8 ഓടെ വീടിന് മുകളിലെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ കുളിക്കുന്നതിനായി കയറിയതായിരുന്നു ആർദ്ര. തുടർന്ന്, 9 ആയിട്ടും പുറത്തിറങ്ങാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അച്ഛൻ: ബാലകൃഷ്‌ണൻ. അമ്മ: ഷീന. സഹോദരി: ആര്യ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News