അസമില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു, തൊഴിലാളികള്‍ക്ക് പരുക്ക്

അസമിലെ നാഗോണ്‍ ജില്ലയിലുള്ള കാംപൂരിലാണ് അപകടം ഉണ്ടായത്. നദിക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വളരെ കുറച്ചു തൊഴിലാളികള്‍ മാത്രമെ അപകടസമയത്ത് പാലത്തിന് സമീപം ഉണ്ടായിരുന്നുള്ളു. ഇത് വലിയ ദുരന്തം ഒഴിവാക്കി. പരിക്കേറ്റവരെ ഗുവാഹത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അസം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊതുമരാമത്ത് വകുപ്പിനോട് അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നദിക്ക് കുറുകെ  നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലത്തിന്‍റെ ഒരു ഭാഗമാണ് നിലംപൊത്തിയത്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണോ പാലം നിര്‍മ്മിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News