ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും ബിജെപി റാലിയിൽ പങ്കെടുക്കാനൊരുങ്ങി ബ്രിജ് ഭൂഷൺ

പീഡനക്കേസിൽ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷധം ശക്തമായി തുടരുന്നതിനിടെ യു.പിയിൽ നടക്കുന്ന ബിജെപി റാലിയിൽ ​പാർട്ടി എം.പിയും ഗുസ്തി ഫെ‍ഡറേഷൻ പ്രസി‍ഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പ​ങ്കെടുക്കും. ജൂൺ 11ന് തന്റെ മണ്ഡലമായ കൈസർഗഞ്ചിലെ കത്ര ഏരിയയിൽ നടക്കുന്ന പരിപാടിയെയാണ് പീഡനക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്. പരി​ഗണിച്ചാണ് തീരുമാനമെന്ന് ഇയാൾ പറഞ്ഞിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബ്രിജ് ഭൂഷന്റെ വാദം. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കർഷക സംഘടന ബ്രിജ് ഭൂഷണെ ജൂൺ ഒമ്പതിനകം അറസ്റ്റ് ചെയ്യണമെന്ന് സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. നടപടിയുണ്ടായിട്ടില്ലെങ്കിൽ രാജ്യമാകെ ഖാപ് പഞ്ചായത്തുകൾ ചേർന്ന് സമരം ശക്തിപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതേസമയം, 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News