പുസ്തകത്തിലെ വാചകങ്ങള്‍ വളച്ചൊടിച്ചു, പാര്‍ട്ടിയില്‍ അവഗണന നേരിട്ടിട്ടില്ല, മലയാള മനോരമ മാപ്പു പറയണം: ബൃന്ദാ കാരാട്ട്

മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തന്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചെന്നും അവര്‍ മാപ്പു പറയണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.  പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.

ALSO READ:  ‘തുമ്പോലാർച്ച’യുടെ അമ്പതാം വാർഷികം; നിത്യഹരിത നായകൻ വീണ്ടും ബിഗ് സ്‌ക്രീനിൽ

ആന്‍ എഡ്യൂക്കേഷന്‍ ഓഫ് റീത്ത എന്ന പുസ്തകത്തിലെ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. പാര്‍ട്ടിക്ക് അകത്തു അവഗണന നേരിട്ടുവെന്നു പറഞ്ഞിട്ടില്ലെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടിയില്‍ താന്‍ കടന്നു വന്ന വഴികളില്‍ പല സമരങ്ങളിലും പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തനത്തെ ഒരിക്കലും വ്യക്തി ജീവിതം സ്വാധീനിച്ചിട്ടില്ല. സ്ത്രീ എന്ന പേരില്‍ ഒരിക്കലും പാര്‍ട്ടിക്ക് അകത്തു അവഗണന നേരിട്ടിട്ടില്ലെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ALSO READ:  കേന്ദ്ര അവഗണന: പ്രതിക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News