യെച്ചൂരി ഒരു പോരാളിയായിരുന്നു; രാജ്യത്തിന് തീരാനഷ്ടം: ബൃന്ദ കാരാട്ട്

യെച്ചൂരി ഒരു പോരാളിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിനുണ്ടായത് തീരാനഷ്ടമെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ഇന്ത്യയ്ക്ക് മകനെ നഷ്ടമായി. ഇന്ത്യയെ നന്നായി അറിയുന്ന മകനെ നഷ്ടമായി… യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താനാവാത്തത വിടവെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മൂല്യങ്ങളെ മനസ്സിലാക്കിയ നേതാവാണ് സീതാറാം യെച്ചൂരി. യെച്ചൂരി ഒരു പോരാളിയായിരുന്നു- ബൃന്ദ കാരാട്ട് വിതുമ്പി.

ALSO READ:‘യെച്ചൂരി ചെയ്തുവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കും’: പ്രകാശ് കാരാട്ട്

ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് സീതാറാം യെച്ചൂരിയെന്നും രാജ്യത്തെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണന്നും അദ്ദേഹം ചെയ്തുവെച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ALSO READ:എസ്‌എഫ്‌ഐ നേതാവില്‍ നിന്നും രാഷ്‌ട്ര തന്ത്രജ്ഞനായി രാജ്യത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാൾ: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News