‘ബിജെപി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടി, ആ പാർട്ടിയുടെ പൊളിറ്റിക്കൽ വാഷിംഗ് മെഷീനിൽ ഇഡി, ഐടി, സിബിഐ എന്നീ പൊടികളാണ് ഉപയോഗിക്കുക’: പരിഹസിച്ച് ബൃന്ദ കാരാട്ട്

ബിജെപി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടിയാണെന്ന് ബൃന്ദ കാരാട്ട്. കോർപ്പറേറ്റ് കമ്പനികൾ അവരുടെ ആവശ്യങ്ങൾക്കായി ബിജെപിയെ സമീപിക്കുന്നു. ആ പാർട്ടിയുടെ പൊളിറ്റിക്കൽ വാഷിംഗ് മെഷീനിൽ ഇഡി, ഐടി, സിബിഐ എന്നീ പൊടികളാണ് ഉപയോഗിക്കുകയെന്നും ബൃന്ദ കാരാട്ട് പരിഹസിച്ചു. കുന്ദമംഗലത്ത് എളമരം കരീമിന്റെ പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

ALSO READ: ശ്രീനഗറില്‍ ഇരട്ടകളും അമ്മയും ഉള്‍പ്പെടെ 6 പേര്‍ മുങ്ങി മരിച്ചു; 10 വര്‍ഷമായിട്ടും നിര്‍മാണം തീരാതെ ഒരു പാലം, പ്രതിഷേധം ശക്തം

കോൺഗ്രസിന്റെ മുൻ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുമാണ് പൊളിറ്റിക്കൽ വാഷിംഗ് മെഷീൻ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ ഹൃദയം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്. ഭരണഘടനയാണ് ഇന്ത്യയുടെ ഹൃദയം. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവർ ഇന്ത്യയെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ: ‘യുഡിഎഫിൻ്റെ അപവാദ പ്രചാരണം തോൽവി ഭയന്ന്’: എളമരം കരീം

ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയാണ് വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികൾ ചേർന്ന് ഇന്ത്യ മുന്നണി രൂപീകരിച്ചത്. കേരളത്തിലെ ശക്തിയേറിയ പാർട്ടി ഇടതുപക്ഷമാണ്. കേരളത്തിൽ പിണറായി വിജയൻ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു. അത് പൂട്ടിക്കുകയും ചെയ്തു. കേരളത്തിൽ ബദൽ വികസനം വരുന്നത് തടഞ്ഞാണ് ബിജെപി കേരളത്തെ തകർക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സമരത്തിന് ഡൽഹിയിൽ എത്തി. കോൺഗ്രസ് മാത്രം ആ സമരത്തിൽ പങ്കെടുത്തില്ല എന്നത് ലജ്ജാവഹമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. വിജയിച്ച എംപിമാർ ബിജെപിയിലേക്ക് പോകില്ല എന്ന് കോൺഗ്രസ് ഉറപ്പ് നൽക്കണമെന്നും നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും അവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News